കണ്ണൂര്‍: മധ്യവയസ്കന് വിറകുകൊള്ളി കൊണ്ട് അടിയേറ്റു മരിച്ച സംഭവത്തില്‍ ഗ്രേഡ് എസ് ഐ അറസ്റ്റില്‍. കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ കൊളച്ചേരി പറമ്പിലാണ് സംഭവം. മയ്യില്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ദിനേശന് ആണ് അറസ്റ്റിലായത്.
മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊളച്ചേരി പറമ്പിലെ കൊമ്പന് ഹൗസില്‍ സജീവനാണ് (55) മരിച്ചത്. ബുധനാഴ്ച രാത്രി ഏഴരയോടെ ദിനേശന്റെ കൊളച്ചേരി പറമ്പിലുള്ള വീട്ടിലാണ് ദിനേശനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
also read: കൈകളില്‍ ഡ്രിപ്പിട്ട് രക്തം ഒഴുക്കി കളഞ്ഞ് യുവ ഡോക്ടര്‍ ജീവനൊടുക്കി
ചോദ്യം ചെയ്യലില്‍ ഗ്രേഡ് എസ് ഐ ദിനേശന് കുറ്റം സമ്മതിച്ചു. മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സജീവന്റെ ശരീരത്തില്‍ ഒന്നിലേറെ തവണ വിറകു കൊള്ളി കൊണ്ടു മര്‍ദിച്ചതിന്റെ പാടുകളുണ്ട് .
കൊലപാതകത്തില്‍ കൂടുതല്‍ പേര് പങ്കാളികളായിട്ടുണ്ടെന്നാണ് പൊലീസിന്റെ ലഭിച്ച വിവരം. ഇവര്‍ക്കായി പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഇതില്‍ ചിലര്‍ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം.
Discussion about this post