കണ്ണൂര്‍: റെയില്‍വേ ട്രാക്കില്‍ കല്ല് നിരത്തിയ കുട്ടികള്‍ പിടിയില്‍. കണ്ണൂര്‍ ജില്ലയിലെ വളപട്ടണത്താണ് സംഭവം. പട്രോളിങ്ങ് നടത്തുകയായിരുന്ന വളപട്ടണം പൊലീസാണ് കുട്ടികളെ റെയില്‍വേ ട്രാക്കില്‍ കണ്ടത്.
ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. റെയില്‍വേ ട്രാക്കുകളില്‍ പൊലീസിന്റെ പരിശോധന ശക്തമായി നടന്നു വരികെയാണ്. ഇതിനിടെയാണ് സംഭവം ഉണ്ടായത്.
also read; ട്രാന്‍സ്ജെന്‍ഡേഴ്സിന് ഓണസദ്യ വിളമ്പി, പാദം തൊട്ട് നമസ്കരിച്ച് സുരേഷ് ഗോപി
രാവിലെയാണ് കുട്ടികള്‍ ട്രാക്കില്‍ കല്ല് വച്ചത്. പട്രോളിങ്ങ് നടത്തുകയായിരുന്ന പൊലീസ് സംഭവം കണ്ടതോടെ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
അതേസമയം, ഇത്തരത്തിലുള്ള സംഭവങ്ങള്‍ സ്ഥിരം നടന്നുവരുന്നതായി പൊലീസ് പറയുന്നു. കണ്ണൂര്‍ കാസര്‍ഗോഡ് പാതകളിലെ വിവിധ ഇടങ്ങളില്‍ കല്ലുകളും ഇരുമ്പ് കമ്പികളും റെയില്‍വേ ട്രാക്കിന് മുകളില്‍ കണ്ടെത്തിയതായി പോലീസ് പറയുന്നു.
Discussion about this post