കോഴിക്കോട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസില്‍ നിന്ന് ഒരേ ദിവസം ഡോക്ടറേറ്റ് സ്വന്തമാക്കി മലയാളി ദമ്പതികള്‍. വടകര ചോമ്പാല്‍ സ്വദേശി പ്രിയേഷും ഭാര്യ കവിതയുമാണ് അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. മെറ്റലര്‍ജിക്കല്‍ ആന്‍ഡ് മെറ്റീരിയല്‍സ് എഞ്ചിനിയറങ്ങിലാണ് പ്രിയേഷ് ഡോക്ടറേറ്റ് നേടിയത്. കവിത ബയോമെട്രിക്കല്‍ ഡിവൈസ് ആന്‍ഡ് ടെക്നോളജിയിലും.
കെടി ബസാര്‍ സ്വദേശിനിയാണ് കവിത. മടപ്പള്ളി ഹൈസ്കൂളില്‍ പ്ലസ്ടുവിന് ഒരുമിച്ചാണ് ഇരുവരും പഠിച്ചത്. പിന്നാലെ ബിടെക്കിന് പഠനം രണ്ട് കോളേജുകളിലായിരുന്നു.
തലശ്ശേരി എഞ്ചിനിയറിങ് കോളേജിലാണ് പ്രിയേഷ് പഠനം തുടര്‍ന്നത്. കവിത കോഴിക്കോട് ഗവ. എഞ്ചിനിയറിങ് കോളേജിലും. ബിടെക്കിന് ശേഷം ഇരുവരും ഒരുമിച്ചാണ് ഐഐടി മദ്രാസില്‍ പിഎച്ച്ഡിക്ക് ചേര്‍ന്നു.
2020-ല്‍ ഇരുവരും വിവാഹിതരായി.
Discussion about this post