കാസര്‍കോട്: ഹര്‍ത്താല്‍ ദിനത്തില്‍ മുഖ്യമന്ത്രിയേയും പോലീസിനേയും തെറിവിളിച്ച് പ്രകടനം നടത്തിയ പെണ്‍കുട്ടിയ്ക്കെതിരെ കേസ്. കാസര്‍കോട് നടത്തിയ പ്രകടനത്തിലാണ് തെറിവിളിയും അധിക്ഷേപവും. കാസര്‍കോട് ജെപി നഗര്‍ കോളനിയിലെ രഘുരാമന്റെ മകള്‍ രാജേശ്വരിയ്ക്കെതിരെയാണ് കേസെടുത്തത്.
രാജേശ്വരിയ്ക്കെതിരെ ഡിവൈഎഫ്ഐ കാസര്‍കോട് ബ്ലോക്ക് സെക്രട്ടറി പി ശിവദാസ് എന്നിവരാണ് ജില്ലാ പൊലീസ് തലവന്‍, ഡിജിപി എന്നിവര്‍ക്ക് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജേശ്വരിയ്ക്കെതിരെ കേസെടുത്തത്.
മുഖ്യമന്ത്രിയേയും പോലീസിനേയും തെറിവിളിച്ചുള്ള പ്രകടനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റിന്റെ സാന്നിധ്യത്തിലാണ് പെണ്‍കുട്ടി മുഖ്യമന്ത്രിയെ തെറിവിളിച്ചത്. മുദ്രാവാക്യം പ്രകടനത്തിലുള്ള മറ്റുള്ളവരും ഏറ്റുപിടിച്ചിരുന്നു.
Discussion about this post