തിരുവനന്തപുരം: കേരളത്തില്‍ വൈദ്യുതി പ്രതിസന്ധി ക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് ആവര്‍ത്തിച്ച് മന്ത്രി കെ കൃഷ്ണന്‍കുട്ടി. കേരളത്തിലെ ഡാമുകളിലെ ജല ലഭ്യത കുറവാണെന്നും ഇത്തവണ 45 ശതമാനത്തോളമാണ് മഴ കുറവുണ്ടായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അതിനാല്‍ വൈദ്യുതി കരുതലോടെ ഉപയോഗിക്കണമെന്ന് മന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഉര്‍ജക്ഷമത കൂടിയ വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിക്കുകയും ആവശ്യമില്ലാത്തതും ഉപയോഗം കഴിഞ്ഞതുമായ വൈദ്യുത ഉപകരണങ്ങള്‍ സ്വിച്ച് ഓഫ് ചെയ്യണമെന്നും മന്ത്രി അറിയിച്ചു.
കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്നും വൈദ്യുതി ചാര്‍ജ് വര്‍ധനയടക്കം വേണ്ടി വന്നേക്കാമെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഈ മാസം കാര്യമായ തോതില്‍ മഴ കിട്ടിയില്ലെങ്കില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കുമെന്നാണ് മന്ത്രി പറഞ്ഞത്.
നിലവില്‍ പുറത്ത് നിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് കെ എസ് ഇ ബി മുന്നോട്ട് പോകുന്നത്. പ്രതിദിനം 10 കോടിയോളം രൂപയുടെ നഷ്ടം കെ എസ് ഇ ബിക്ക് ഉണ്ടെന്നാണ് വൈദ്യുതി മന്ത്രി പറയുന്നത്.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
വൈദ്യുതി കരുതലോടെ ഉപയോഗിക്കൂ …
ഈ വര്‍ഷം 45 ശതമാനത്തോളം മഴ കുറവ് ലഭിച്ച സാഹചര്യത്തില്‍ കേരളത്തിലെ ഡാമുകളിലെ ജല ലഭ്യത കുറവാണ്.
ഇതിനാല്‍ ജല വൈദ്യുത പദ്ധതികളില്‍നിന്നുള്ള വൈദ്യുതി ഉത്പാദനം പരിമിതമാണ്. ആയതിനാല്‍ വൈദ്യുതി കരുതലോടെ വേണം ഉപയോഗിക്കാന്‍. ഉര്‍ജ്ജകാര്യക്ഷമത കൂടിയ വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിക്കുകയും ആവശ്യമില്ലാത്തതും ഉപയോഗം കഴിഞ്ഞതുമായ വൈദ്യുത ഉപകരണങ്ങള്‍ സ്വിച്ച് ഓഫ് ചെയ്യേണ്ടതാണ്.
Discussion about this post