ആലപ്പാട്: ട്രോള്‍ പേജിലൂടെ ശ്രദ്ധേയമായ ആലപ്പാട് ജനകീയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുവാക്കളുടെ ബൈക്ക് റാലി. തൃശ്ശൂരില്‍ നിന്നും ആലപ്പുഴ, എറണാകുളം ജില്ലകളിലൂടെയാണ് ബൈക്ക് റാലി കടന്നുപോകുന്നത്. അരുണ്‍ സ്മോക്കിയാണ് നേതൃത്വം. #savealapadu
എന്ന ഹാഷ്ടാഗ് ബൈക്കുകളിലൊട്ടിച്ചാണ് യാത്ര. 200 കിലോമീറ്ററോളം സഞ്ചരിച്ച് റാലി നടത്താനാണ് നീക്കം.
ചവറ ശങ്കരമംഗലത്ത് പ്രവര്‍ത്തിക്കുന്ന ഐആര്‍ഇ ( ഇന്ത്യന്‍ റയര്‍ എര്‍ത്ത് ലിമിറ്റഡ് ) എന്ന സ്ഥാപനം വര്‍ഷങ്ങളായി ആലപ്പാട് തീരപ്രദേശത്തെ ഇല്ലാതാക്കികൊണഅടിരിക്കുകയാണ്. ഇവര്‍ നടത്തുന്ന മണല്‍ ഖനനം നിര്‍ത്താനാണ് നാട്ടുകാരുടെ ഈ പോരാട്ടം. അറബിക്കടലിനും കായംകുളം കായലിലും ഇടക്കായി വീതി വളരെക്കുറഞ്ഞ ഒരു പ്രദേശം ആണ് ഇത്.
കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടി ഇതിനെതിരെ വീഡിയോയില്‍ എത്തിയിരുന്നു. തങ്ങള്‍ ജനിച്ചു വളര്‍ന്ന സ്ഥലമാണ് അത് അവിടെ തന്നെ മരിക്കണം അതാണ് തങ്ങളുടെ ആഗ്രഹം എന്നായിരുന്നു കുട്ടി പറഞ്ഞത്. എന്നാല്‍ എത്രയോ പരാതികള്‍ പറഞ്ഞിട്ടും ആരും തന്നെ തിരിഞ്ഞ് നോക്കിയിട്ടില്ല എന്നും കുട്ടി പറയുന്നു. പ്രളയ സമയത്ത് കേരളത്തെ രക്ഷിച്ച മത്സ്യത്തൊഴിലാളികളാണ് ഇപ്പോള്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കൈ നീട്ടുന്നത്.
Discussion about this post