തൃശൂര്‍: വര്‍ഷങ്ങള്‍ക്ക് ശേഷം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന് എംടി വാസുദേവന്‍ നായര്‍. ഭാര്യ കലാമണ്ഡലം സരസ്വതിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയ എംടി വാസുദേവന്‍ നായര്‍ കണ്ണുനിറയെ ഉണ്ണിക്കണ്ണനെ കണ്ട് അനുഗ്രഹം വാങ്ങി. ക്ഷേത്രത്തില്‍ ഭണ്ഡാരത്തില് കാണിക്ക അര്‍പ്പിക്കുകയും ആള്‍രൂപം സമര്‍പ്പിക്കുകയും ചെയ്തു.
മേല്‍ശാന്തി തോട്ടം ശിവകരന് നമ്പൂതിരി ഭഗവാന് ചാര്‍ത്തിയ കളഭവും പട്ടും എംടി വാസുദേവന്‍ നായര്‍ക്കും ഭാര്യക്കും പ്രസാദമായി നല്കി. ഇല്ലംനിറയുടെ കതിര് പ്രസാദം ക്ഷേത്രം അധികൃതര്‍ അദ്ദേഹത്തിനു നല്കി.
നേരത്തെ ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ ദേവസ്വം ചെയര്മാന് ഡോ. വികെ വിജയന് എംടിയെ സ്വീകരിച്ചു.
Discussion about this post