തിരുവനന്തപുരം: തുമ്പയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന നാഗാലാൻഡ് സ്വദേശിനിയായ യുവതിക്ക് നേരെ ലൈംഗിക അതിക്രമം. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന പെൺകുട്ടിയെയാണ് ബൈക്കിലെത്തിയ പ്രതി കടന്നുപിടിച്ചത്. സംഭവത്തിൽ മേനംകുളം സ്വദേശി അനീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി ലഹരിക്ക് അടിമയണെന്ന് പോലീസ് അറിയിച്ചു.
സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ഇരുപതുകാരി കുളത്തൂരിൽ ദേശീയപാത സർവീസ് റോഡിലൂടെ താമസ സ്ഥലത്തേയ്ക്ക് നടക്കുകയായിരുന്നു. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് പന്ത്രണ്ടരയോടെ കാൽനടയായി മടങ്ങുകയായിരുന്നു യുവതിയെ സർവീസ് റോഡിലേയ്ക്ക് കയറിയ ഉടൻ പിന്നാലെ ബൈക്കിലെത്തിയ പ്രതി അനീഷ് കടന്നു പിടിക്കുകയായിരുന്നു.
നിലത്ത് വീണ യുവതിയുടെ നിലവിളി കേട്ട് സഹപ്രവർത്തരും നാട്ടുകാരും ഓടിയെത്തിയതോടെ അക്രമി ബൈക്കിൽ കയറി രക്ഷപെട്ടു. സ്ഥലത്തെത്തിയ പോലീസ് സിസിടിവി പരിശോധിച്ചാണ് പ്രതിയുടെ ബൈക്കിന്റെ നമ്പർ കണ്ടെത്തിയും പിടികൂടിയതും.
പുലർച്ചയോടെ പ്രതിയെ മേനംകുളത്തെ വീട്ടിൽ നിന്ന്് പോലീസ് പിടികൂടുകയായിരുന്നു. മൂന്ന് മാസം മുമ്പ് ഇതേ പ്രദേശത്ത് സമാന അക്രമം നടത്തിയപ്രതി വിഷ്ണുവിനെ പിടികൂടിയിരുന്നു. ധാരാളം സ്ത്രീകൾ രാത്രി കാലങ്ങളിലും ജോലി ചെയ്യുന്ന പ്രദേശത്ത് മതിയായ സുരക്ഷയില്ലെന്ന പരാതി ഉയരുകയാണ്.
Discussion about this post