‘ഡ്യൂപ്പൊന്നുമില്ലാതെ സിനിമയില്‍ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യാനിഷ്ടം, അതിന് വേണ്ടി ഹനുമാന്‍ സ്വാമിയെ സേവിക്കുന്നു’; തുറന്നുപറഞ്ഞ് ഉണ്ണിമുകുന്ദന്‍

കൊല്ലം: താന്‍ സിനിമയില്‍ ഡ്യൂപ്പൊന്നുമില്ലാതെ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണെന്ന് തുറന്നുപറഞ്ഞ് ഉണ്ണിമുകുന്ദന്‍. അത് നന്നായി ചെയ്യാന്‍ വേണ്ടി താന്‍ ഹനുമാന്‍ സ്വാമിയെ സേവിക്കുന്നുണ്ടെന്നും ഉണ്ണിമുകുന്ദന്‍ പറയുന്നു.

കൊല്ലം ജില്ലയിലെ കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ നടന്ന പരിപാടിക്കിടെയാണ് ഉണ്ണി മുകുന്ദന്‍ ഇക്കാര്യം പറഞ്ഞത്. താന്‍ ഹനുമാന്‍ ജയന്തിക്ക് ഒരു ഫോട്ടോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നുവെന്നും അത് കണ്ട് ഹനുമാന്‍ കൊറോണ മാറ്റുമോ എന്ന് സഹപ്രവര്‍ത്തകനായ ഒരു ചേട്ടന്‍ ചോദിച്ചിരുന്നുവെന്നും ഉണ്ണിമുകുന്ദന്‍ പറയുന്നു.

also read: വാഗ്ദാനം ചെയ്തത്ര സമൂസ ഉണ്ടാക്കാന്‍ സാധിച്ചില്ല, യുവാവിന്റെ പരാതിയില്‍ കമ്പനിക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി

അതിന് താന്‍ വ്യക്തമായ മറുപടിയായിരുന്നു കൊടുത്തത്, അത് പിന്നീട് വലിയ ചര്‍ച്ചയായി മാറിയെന്നും ഉണ്ണിമുകുന്ദന്‍ പറഞ്ഞു. ദൈവം ഉണ്ടോ എന്നു പലയാളുകള്‍ പല സാഹചര്യത്തില്‍ ചോദിച്ചിട്ടുണ്ടെന്നും നമ്മള്‍ ജനിച്ചു വളര്‍ന്ന സാഹചര്യത്തില്‍ മാതാപിതാക്കള്‍ പറഞ്ഞ കാര്യമാണ്, ദൈവം ഉണ്ടെന്നതെന്നും ഉണ്ണിമുകുന്ദന്‍ പറയുന്നു.

എവിടെയാണ് ദൈവം എന്ന് ചോദിച്ചാല്‍ നമുക്ക് അറിയില്ല. തൂണിലും തുരുമ്പിലും ഹനുമാന്‍ സ്വാമിയുണ്ടെന്നു പറയുമ്പോള്‍, സാങ്കേതികവിദ്യയുടെ ഇന്നത്തെ കാലത്ത് കേള്‍ക്കുമ്പോള്‍ ചിലര്‍ക്കു ചിരി വരുമെന്നും താരം പറയുന്നു.

Exit mobile version