ലോട്ടറി കച്ചവടക്കാരിയോട് കണ്ണില്‍ ചോരയില്ലാത്ത ക്രൂരത! 27 ഓണം ബമ്പര്‍ ടിക്കറ്റുകള്‍ തട്ടിയെടുത്ത് മുങ്ങി യുവാവ്, കേസ്

നഗരത്തിലെ മിനി സിവില്‍ സ്റ്റേഷന് സമീപം ടിക്കറ്റ് വില്‍ക്കുന്ന കൊക്കാല സ്വദേശിനി പുളിപറമ്പില്‍ ഗിരിജയുടെ ലോട്ടറി ടിക്കറ്റാണ് കവര്‍ന്നത്.

തൃശൂര്‍: ലോട്ടറി കച്ചവടക്കാരിയായ വയോധികയോട് കണ്ണില്ലാത്ത ക്രൂരത. വയോധികയെ കബളിപ്പിച്ച് 27 ഓണം ബമ്പര്‍ ടിക്കറ്റുകളാണ്
ഒരാള്‍ തട്ടിയെടുത്തത്. നഗരത്തിലെ മിനി സിവില്‍ സ്റ്റേഷന് സമീപം ടിക്കറ്റ് വില്‍ക്കുന്ന കൊക്കാല സ്വദേശിനി പുളിപറമ്പില്‍ ഗിരിജയുടെ ലോട്ടറി ടിക്കറ്റാണ് കവര്‍ന്നത്.

സംഭവത്തില്‍ ഗിരിജ പോലീസില്‍ പരാതി നല്‍കി. 13,500 രൂപയുടെ ടിക്കറ്റാണ് നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. 40ഓളം വയസ് പ്രായം തോന്നിക്കുന്ന ആളാണ് തട്ടിപ്പ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ഗിരിജ പുളിമൂട്ടില്‍ സില്‍ക്സിന് മുന്നില്‍ ടിക്കറ്റ് വില്‍പ്പന നടത്തുന്നതിനിടെ താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് ടിക്കറ്റ് ആവശ്യമുണ്ടെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയ ആള്‍ മിനി സിവില്‍ സ്റ്റേഷന് സമീപം എത്തിച്ചത്. പിന്നീട് അയാള്‍ ഇരുപത്തിയേഴ് ലോട്ടറി ടിക്കറ്റുമായി സ്ഥലംവിടുകയായിരുന്നു. തമിഴ് സംസാരിക്കുന്ന ആളാണ് തട്ടിപ്പ് നടത്തിയത്.

Exit mobile version