കൊച്ചി: താരസംഘടന എഎംഎംഎയെയും മോഹന്‍ലാലിനെയും ഡബ്ല്യുസിസി അംഗങ്ങള്‍ അധിക്ഷേപിച്ചതില്‍ രോഷം പൂണ്ടാണ് സിദ്ധീഖ് അത്തരത്തില്‍ സംസാരിച്ചതെന്ന് ന്യായീകരിച്ച് നടന്‍ ജഗദീഷ്. തങ്ങളിരുവരും തമ്മില്‍ യാതൊരു പ്രശ്നങ്ങളുമില്ലെന്നും ജഗദീഷ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഇടിച്ച് ഷേപ്പ് മാറ്റുമെന്ന് സിദ്ധീഖ് പറയുന്ന ഓഡിയോ ക്ലിപ്പിനെക്കുറിച്ച് ചിരിച്ചു കൊണ്ടാണ് ജഗദീഷ് പ്രതികരിച്ചത്. ഇതുവരെ ഞങ്ങള്‍ തമ്മില്‍ അങ്ങനെയൊന്നും സംഭവിച്ചില്ലെന്നും ജഗദീഷ് പറഞ്ഞു. സിദ്ധീഖ് വികാരഭരിതനായി കുറച്ചു കൂടുതല്‍ പറഞ്ഞു പോയതാണ്. അത് വലിയ വിഷയമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താക്കുറിപ്പിന്റെ കാര്യം അറിയാതെയാണ് സിദ്ധീഖ് സംസാരിച്ചതെന്നും സിദ്ധീഖും ജഗദീഷും തമ്മില്‍ യാതൊരു ഭിന്നതയുമില്ലെന്നും അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു.
Discussion about this post