കൊച്ചി: പോക്‌സോ കേസിൽ അതിജീവിതയായ പെൺകുട്ടി കോതമംഗലത്തെ റെസ്‌ക്യൂ ഹോമിൽ തൂങ്ങിമരിച്ച നിലയിൽ. ശിശുക്ഷേമ സമിതിവഴിയാണ് പെൺകുട്ടിയെ അതിജീവിത കേന്ദ്രത്തിൽ പുനരധിവസിപ്പിച്ചിരുന്നത്. ഇന്നലെ രാത്രിയിൽ പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ശനിയാഴ്ച രാത്രി ശുചിമുറിയിലേക്ക് പോയ പെൺകുട്ടിയെ പത്തരയോടെ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പെൺകുട്ടി ഇവിടെ എത്തിയിട്ട് രണ്ട് മാസം പിന്നിടുംമ്പോഴാണ് സംഭവം. ഊന്നുകൽ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 04712552056)