കൊച്ചി: എറണാകുളം ഊന്നുകല്ലില്‍ ചില്‍ഡ്രന്‍സ് ഹോമിലെ 17 കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളാരംകുത്ത് ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസിയാണ് മരിച്ചത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ചില്‍ഡ്രന്‍സ് ഹോമില്‍ താമസിച്ച് പഠിക്കുന്ന കുട്ടിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരം അധികൃതര്‍ ഉടന്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Discussion about this post