രാജ്യത്ത് തക്കാളിയുടെ വില ഉയര്‍ന്നത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ തക്കാളിയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോയാണ് രസകരം. മദ്യം വാങ്ങാന്‍ വേണ്ടി പണത്തിന് പകരം തക്കാളി നല്‍കുന്ന ഒരാളുടെ വീഡിയോയാണിത്.
ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വച്ചിരിക്കുന്ന ഈ വീഡിയോയില്‍ ഒരാള്‍ മദ്യം വാങ്ങുന്നതിന് വേണ്ടി മദ്യഷോപ്പില്‍ പൈസയ്ക്ക് പകരം തക്കാളി നല്‍കുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.
വീഡിയോയില്‍ ഒരാള്‍ മദ്യം വാങ്ങുന്നതിന് വേണ്ടി ക്യൂ നില്‍ക്കുന്നത് കാണാം. അയാളുടെ കൈയ്യില്‍ കുറച്ച് തക്കാളികള്‍ ഉണ്ട്. മദ്യം വേണമെന്ന് പറഞ്ഞുകൊണ്ട് അയാള്‍ പൈസക്ക് പകരം നല്‍കുന്നത് തക്കാളി ആണ്. കൗണ്ടറില്‍ ഇരുന്ന ആള്‍ തക്കാളിക്ക് പകരം ആയിട്ടാണോ മദ്യം വേണ്ടത് എന്ന് തിരികെ ചോദിക്കുന്നുണ്ട്. ഇത് കണ്ട് മദ്യം വാങ്ങാന്‍ എത്തിയ മറ്റ് ചിലര്‍ ചിരിക്കുന്നതും വീഡിയോയില്‍ കാണാം. ഏതായാലും കൗണ്ടറില്‍ ഇരുന്ന ആള്‍ തക്കാളിക്ക് പകരം മദ്യം നല്‍കുന്നുണ്ട്.
Discussion about this post