വഴിയിൽ കളഞ്ഞുകിട്ടിയ പൊന്നിൽ മയങ്ങിയില്ല; പോലീസ് സ്‌റ്റേഷനിലെത്തി കൈമാറി ഏഴാം ക്ലാസ് വിദ്യാർത്ഥി ആദിത്യൻ; അഭിനന്ദനം

ആലപ്പുഴ: സ്‌കൂളിലേക്കുള്ള വഴിയിൽനിന്നും കളഞ്ഞുകിട്ടിയ പൊന്നിന്റെ ആഭരണം കണ്ട് കണ്ട് കണ്ണ് മഞ്ഞളിക്കാതെ ഉടമയെ തേടി കണ്ടുപിടിച്ച് തിരികെ ഏൽപ്പിച്ച് വിദ്യാർത്ഥി. പലവിധത്തിൽ വഴിതെറ്റുന്ന പുതിയ തലമുറയെ കുറിച്ചുള്ള വാർത്തകൾ എത്തുമ്പോൾ നാളെയുടെ പ്രതീക്ഷയാവുകയാണ് ആദിത്യനെ പോലെയുള്ള വിദ്യാർത്ഥികൾ.

സ്‌കൂൾ പരിസരത്ത് നിന്ന് കളഞ്ഞുകിട്ടിയ അരപ്പവന്റെ സ്വർണച്ചെയിനാണ് ആദിത്യൻ പോലീസ് സ്റ്റേഷനിൽ എത്തി എൽപ്പിച്ചത്. ആലപ്പുഴ പൊള്ളേത്തൈ ഗവ. ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ടിഎസ് ആദിത്യൻ.

സ്‌കൂളിന് അടുത്തു തന്നെയുള്ള മറ്റൊരു സ്‌കൂളായ പൊള്ളേത്തൈ സെന്റ്. ജോസഫ് സ്‌കൂളിന്റെ പരിസരത്തുനിന്നാണ് ആദിത്യന് സ്വർണചെയിൻ കിട്ടിയത്. പിന്നാലെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

മാരാരിക്കുളം തെക്ക് 20-ാം വാർഡ് കോർത്തുശ്ശേരി തോട്ടുങ്കൽ സന്തോഷ്‌കുമാറിന്റെയും ഷൈലയുടെയും മകനാണ് ആദിത്യൻ. മാല നഷ്ടപ്പെട്ട ഉടമസ്ഥൻ പോലീസിനെ സമീപിച്ചിരുന്നു.

ALSO READ- വീട്ടുകാരുടെ ജീവൻ രക്ഷിക്കാൻ മൂർഖനെ കടിച്ച് രണ്ടു കഷ്ണമാക്കി; വിഷമേറ്റ് ജീവൻ വെടിഞ്ഞ് ഗുണ്ടുവും ഓറിയോയും; കഴക്കൂട്ടത്തെ വളർത്തു നായ്ക്കളുടെ സ്‌നേഹക്കഥ

ഈ സമയത്താണ് അച്ഛനോടൊപ്പം മണ്ണഞ്ചേരി പോലീസ് സ്റ്റേഷനിൽ ആദിത്യനും എത്തിയത്. തുടർന്ന് പോലീസ് സാന്നിധ്യത്തിൽ മാല ഉടമസ്ഥനു കൈമാറി. ആദിത്യാന്റെ സന്മനസിനെ പോലീസും സ്വർണചെയിനിന്റെ ുടമയും അഭിനന്ദിച്ചു.

Exit mobile version