കുമളി: മദ്യലഹരിയില്‍ റോഡിന് നടുവില്‍ വിശ്രമിച്ച് യുവാവ്. കൊട്ടാരക്കര – ഡിണ്ടിഗല്‍ ദേശീയ പാതയില്‍ കുമളി ചെളിമടയ്ക്കു സമീപത്തായിരുന്നു മദ്യപിച്ച് ലക്കുകെട്ട് യുവാവിന്റെ വിശ്രമം.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തിരക്കേറിയ റോഡായിരുന്നു ഇത്. ഇയാളോട് റോഡില്‍ നിന്നും മാറാന്‍ സമീപത്തെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ളവര്‍ പറഞ്ഞെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല.
യുവാവിന്റെ ശരീരത്തില്‍ തട്ടാതെ വാഹനങ്ങള്‍ വെട്ടിച്ചുമാറ്റിയാണ് കടന്നുപോയത്. അവസാനം കുമളി സിഐ ടി.ഡി.സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് എത്തിയാണ് ഇയാളെ റോഡില്‍നിന്ന് മാറ്റിയത്.
also read: ആര്‍ജെ രാജേഷ് വധക്കേസ്: രണ്ടും മൂന്നും പ്രതികള്‍ക്ക് ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയും
സുഹൃത്തുമൊത്തായിരുന്നു യുവാവിന്റെ മദ്യപാനം. എന്നാല്‍ ലഹരി തലയ്ക്ക് പിടിച്ചതോടെ സുഹൃത്തുമായി പിണങ്ങി. അതിനാലാണ് റോഡില്‍ കിടക്കാന്‍ തീരുമാനിച്ചതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.
സ്റ്റേഷനില്‍ ഇയാളെ എത്തിച്ചതിന് പിന്നാലെ സുഹൃത്തും സ്റ്റേഷനില്‍ എത്തിയിരുന്നു. ലഹരി വിട്ട് മാറി ബോധം വന്നതോടെ നല്ല ഉപദേശം നല്‍കിയാണ് പൊലീസ് ഇയാളെ വിട്ടയച്ചത്.
Discussion about this post