കോട്ടയം: പുതുപ്പള്ളിയിൽ നാമനിർദേശക പത്രികയുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ മൂന്ന് പത്രികകൾ തള്ളി. മൂന്ന് മുന്നണിയിലെയും ഔദ്യോഗിക സ്ഥാനാർത്ഥികളുടെ പത്രിക സ്വീകരിച്ചു. പത്ത് പേരാണ് പുതുപ്പള്ളിയിൽ ആകെ പത്രിക സമർപ്പിച്ചിരുന്നത്. ഇതിൽ മൂന്നെണ്ണം തള്ളിയതോടെ അവസാന സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞു. ഇനി ഏഴ് പേരുടെ മത്സരത്തിനാണ് മണ്ഡലം സാക്ഷ്യം വഹിക്കുക.
ചാണ്ടി ഉമ്മൻ (യുഡിഎഫ്), ജെയ്ക് സി തോമസ് (എൽഡിഎഫ്), ജി ലിജിൻ ലാൽ (എൻഡിഎ), സന്തോഷ് ജോസഫ്, ലൂക്ക് തോമസ്, ഷാജി, പികെ ദേവദാസ് എന്നിവരുടെ പത്രികകളാണു സ്വീകരിച്ചത്. ഡോ. കെ പദ്മരാജൻ, മഞ്ജു എസ് നായർ, റെജി സഖറിയ എന്നിവരുടെ പത്രികകളാണ് നിരസിച്ചത്.
അതേസമയം, പത്രികയിൽ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസ് ഒപ്പിട്ട തീയതി സംബന്ധിച്ച് ബിജെപി ആക്ഷേപം ഉന്നയിച്ചെങ്കിലും പത്രിക അംഗീകരിക്കുകയായിരുന്നു.
ജെയ്ക്കിന് 2.08 കോടിയാണ് ആകെ ആസ്തി, കൈവശം 4000 രൂപയും, ബാധ്യത-7.12 ലക്ഷവുമാണ്. വരുമാനം കടമുറികളിൽ നിന്നുള്ള വാടക. എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാലിന് 18.59 ലക്ഷമാണ് ആകെ ആസ്തി. കൈവശം പതിനായിരം രൂപയും, ബാധ്യതയും വരുമാനവും ഇല്ലെന്നും സത്യവാങ് മൂലത്തിൽ പറയുന്നു.
ALSO READ- ആര്‍ജെ രാജേഷ് വധക്കേസ്: രണ്ടും മൂന്നും പ്രതികള്‍ക്ക് ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയും
അതേസമയം, ചാണ്ടി ഉമ്മന് 15.99 ലക്ഷം രൂപയാണ് ആകെ സമ്പത്ത്. കൈവശം 15,000 രൂപയും ബാധ്യത 12.73 ലക്ഷവുമാണ്. വരുമാനമായി പറഞ്ഞിരിക്കുന്നത് 25000 രൂപയുമാണ്. സെപ്റ്റംബർ അഞ്ചിനാണു പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പ്. 8ന് വോട്ടെണ്ണൽ നടക്കും.
Discussion about this post