‘നന്മയുടെ കുഞ്ഞുകരങ്ങള്‍’; സ്‌കൂള്‍ മുറ്റത്ത് പരിക്കേറ്റ വീണ മരംകൊത്തിക്ക് പുനര്‍ജന്മം നല്‍കി വിദ്യാര്‍ത്ഥികള്‍

തൃശൂര്‍: പരുക്കുപറ്റി അവശനിലയിലായ മരംകൊത്തിക്ക് പുനര്‍ജന്മം നല്‍കി കുരുന്നുകള്‍. കൊടകര ഗവ. എല്‍.പി. സ്‌കൂളിലെ കുട്ടികളാണ് നന്മ നിറഞ്ഞ പ്രവൃത്തികൊണ്ട് ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്.

സ്‌കൂള്‍ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടികള്‍. അതിനിടെയാണ് മറ്റു പക്ഷികള്‍ കൊത്തിവലിച്ച് ആക്രമിക്കപ്പെട്ട നിലയില്‍ മരംകൊത്തിയെ കണ്ടത്. ഉടന്‍ തന്നെ വിവരം അധ്യാപകരെ അറിയിക്കുകയായിരുന്നു.

also read: രാജ്യാതിര്‍ത്തി ഭേദിച്ച് ഒന്നായി: പാക് സ്വദേശി തൈമൂര്‍ പ്രിയതമയ്‌ക്കൊപ്പം കേരളത്തില്‍ ഓണം ആഘോഷിയ്ക്കും

തുടര്‍ന്ന് അധ്യാപകരുടെ നേതൃത്വത്തില്‍ മരംകൊത്തിയെ മറ്റു പക്ഷികള്‍ ആക്രമിക്കാതിരിക്കാന്‍ പിടിച്ച് ഒരു പെട്ടിയിലാക്കുകയായിരുന്നു. ശേഷം വനം വകുപ്പിനെ വിവരം അറിയിച്ചു.

സ്ഥലത്തെത്തിയ വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് റെസ്‌ക്യു വാച്ചര്‍ കെ.എസ്. ഷിന്‍സന്‍ പക്ഷിയെ കൊണ്ടുപോയി. ചികിത്സ ആവശ്യമെങ്കില്‍ നല്‍കുകയും നിരീക്ഷണത്തിന് ശേഷം അതിനെ ആവാസ വ്യവസ്ഥയില്‍ തുറന്ന് വിടുമെന്നും ഷിന്‍സണ്‍ പറഞ്ഞു.

Exit mobile version