കോഴിക്കോട് : ലോറിയുടെ ടയര്‍ ഊരിത്തെറിച്ച് പരുക്കേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലാണ് സംഭവം. മരുതൂര്‍ സ്വദേശി കല്യാണിയാണ് മരിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്. ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു മരണം. കൊയിലാണ്ടി മുത്താമ്പി റോഡില്‍ നായാടന്‍പുഴയ്ക്ക് സമീപത്തുവെച്ചാണ് അപകടമുണ്ടായത്.
ദേശീയപാത നിര്‍മാണച്ചുമതലയുള്ള വഗാഡ് കമ്പനിയുടെ ടോറസ് ലോറിയുടെ ചക്രം ഊരിത്തെറിക്കുകയായിരുന്നു. സമീപത്തുകൂടി നടന്നു പോവുകയായിരുന്ന മരുതൂര്‍ സ്വദേശി കല്യാണിയുടെ ദേഹത്ത് ടയര്‍ പതിക്കുകയും ഇവര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
കല്യാണിയെ ഉടന്‍തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരുക്ക് ഗുരുതരമായതിനാല്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു മരണം. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.
Discussion about this post