തിരുവനന്തപുരം: പതിനഞ്ചുകാരിയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരി പോലീസിന്റെ പിടിയില്‍. തിരുവനന്തപുരം വര്‍ക്കലയിലാണ് സംഭവം. മുണ്ടയില്‍ മേലതില്‍ ശ്രീനാഗരുകാവ് ദുര്‍ഗ്ഗാ ഭദ്രകാളി ക്ഷേത്രത്തിലെ പൂജാരി ചിറയിന്‍കീഴ് സ്വദേശിയായ ബൈജുവാണ് അറസ്റ്റിലായത്.
വര്‍ക്കലയില്‍ ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ വെച്ചാണ് 34കാരനായ ബൈജു പതിനഞ്ചുകാരിയെ പീഡിപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 6.45 നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തത്.
also read: വൈകീട്ട് പുതിയ നോവലിന്റെ പ്രകാശനച്ചടങ്ങ്, പ്രശസ്ത എഴുത്തുകാരന്‍ ഗഫൂര്‍ അറയ്ക്കല്‍ അന്തരിച്ചു
ക്ഷേത്രത്തലെ പായസവും മറ്റ് നിവേദ്യങ്ങളും ഉണ്ടാക്കുന്ന സ്ഥലമായ തിടപ്പള്ളിയിലെത്തിച്ചാണ് പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. കുട്ടി സ്‌കൂള്‍ അധികൃതരെ അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്.
തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയും ചൈല്‍ഡ് ലൈനില്‍ നിന്നുള്ള നിര്‍ദ്ദേശ പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വൈദ്യപരിശോധനക്കുശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും.
Discussion about this post