പാലക്കാട്: കേരളത്തില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമാവുകയാണെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടി. വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്നും എന്നാല്‍ ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്താതിരിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത ശേഷമായിരിക്കും തീരുമാനമുണ്ടാകുക. 21ന് ചേരുന്ന ബോര്‍ഡ് യോഗം പ്രതിസന്ധി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. എല്ലാവരും പീക്ക് അവറില്‍ വൈദ്യുതി ഉപയോഗം നിയന്ത്രിക്കാന്‍ തയ്യാറാവണമെന്ന് മന്ത്രി പറഞ്ഞു.
also read : വാരപ്പെട്ടിയിലെ കെഎസ്ഇബിയുടെ വാഴവെട്ട്; കർഷകന് 3.5 ലക്ഷം നഷ്ടപരിഹാരം നൽകി; എംഎൽഎ നേരിട്ടെത്തി പണം കൈമാറി
പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനാല്‍ വൈദ്യുതി ഉപഭോഗം സ്വയം നിയന്ത്രിക്കണം. ലോഡ് ഷെഡിങ് ഇല്ലെങ്കില്‍ ഉയര്‍ന്ന വിലകൊടുത്ത് വൈദ്യുതി വാങ്ങേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
മഴ കുറഞ്ഞതിനാല്‍ നിലവില്‍ ഡാമുകളിലെ ജലനിരപ്പ് കുറഞ്ഞുവരികയാണ്. വെള്ളമില്ലാത്ത സാഹചര്യത്തില്‍ അധികവില കൊടുത്ത് വൈദ്യുതി വാങ്ങേണ്ട സാഹചര്യമാണ് നിലവില്‍ ഉള്ളത്.