ആലപ്പുഴ: കായംകുളത്ത് വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ പതിനേഴുകാരി വിഷ്ണുപ്രിയ ക്ഷേത്രക്കുളത്തില്‍ ചാടി ജീവനൊടുക്കി. ചെട്ടികുളങ്ങര മേനാംപള്ളി ഈരിക്ക പടീറ്റതില്‍ വിജയന് രാധിക ദമ്പതികളുടെ മകള്‍ വിഷ്ണുപ്രിയയാണ് മരിച്ചത്.
ഏറെ പ്രതിസന്ധികളുണ്ടായിട്ടും അതിനെയെല്ലാം മറികടന്നായിരുന്നു വിഷ്ണുപ്രിയ ജീവിതത്തില്‍ മുന്നേറിയത്. ഭിന്നശേഷിക്കാരായ അച്ഛനും അമ്മയ്ക്കും ജോലിക്ക് പോകാന്‍ സാധിക്കാതെ വന്നതോടെ സഹോദരനൊപ്പം തെരുവില്‍ ഉണ്ണിയപ്പം വില്‍ക്കാനിറങ്ങിയ വിഷ്ണുപ്രിയുടെ വീഡിയോ വൈറലായിരുന്നു.
‘അച്ഛന് വായിക്കാന്‍ പോകുന്നയാളാണ് എപ്പോഴും ജോലി കാണില്ല. അതുകൊണ്ടു തന്നെ ജീവിക്കാന്‍ വേണ്ടി അച്ഛന് ഉണ്ണിയപ്പം ഉണ്ടാക്കിത്തരും. ഞങ്ങളത് വില്‍ക്കും’, എന്നാണ് വിഷ്ണുപ്രിയ അന്ന് വീഡിയോയില്‍ പറഞ്ഞത്. ഇങ്ങനയുള്ള മക്കളെ കിട്ടിയത് അഭിമാനം എന്നായിരുന്നു അച്ഛന് വിജയന് പറഞ്ഞത്.
ബുധനാഴ്ച വൈകിട്ട് 3.30നായിരുന്നു കായംകുളം കൊപ്രാപ്പുര ഈരിയ്ക്കല് പടീറ്റതില്‍ വിഷ്ണുപ്രിയ കുളത്തില്‍ ചാടി മരിച്ചത്. നാട്ടുകാര്‍ നോക്കി നില്‍ക്കെയായിരുന്നു കായംകുളം എരുവ ക്ഷേത്രത്തിലെ കുളത്തില്‍ കുട്ടി ചാടിയത്. ഉടന്‍ കരയ്ക്ക് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പ്ലസ് ടു കഴിഞ്ഞ് എല്‍എല്‍ബിക്ക് അഡ്മിഷന് എടുത്തിരിക്കുകയായിരുന്നു വിഷ്ണുപ്രിയ. കുളക്കടവില്‍ നിന്ന് ലഭിച്ച ആത്മഹത്യ കുറിപ്പില്‍ മാതാപിതാക്കളെ ഒത്തിരി സ്നേഹിക്കുന്നതായി വിഷ്ണുപ്രിയ എഴുതിയിരുന്നു.
Discussion about this post