കൊച്ചി: കാഴ്ച പരിമിതിയുള്ള അദ്ധ്യാപകനെ ക്ലാസ്‌റൂമില്‍ വിദ്യാര്‍ത്ഥികള്‍ അപമാനിച്ച സംഭവം വിവാദമായിരിക്കുകയാണ്. മഹാരാജാസ് കോളേജിലെ ബിഎ പൊളിറ്റിക്കല്‍ സയന്‍സ് അദ്ധ്യാപകനായ പ്രിയേഷിനെയാണ് വിദ്യാര്‍ത്ഥികള്‍ ക്‌ളാസ് റൂമിനുള്ളില്‍ അപമാനിച്ചത്.
അദ്ധ്യാപകന്‍ ക്ലാസിലുള്ളപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ഫോണ്‍ നോക്കിയിരിക്കുന്നതും കസേര വലിച്ചുമാറ്റുന്നതും അടങ്ങുന്ന വീഡിയോയും പുറത്തു വന്നിരുന്നു. അദ്ധ്യാപകന്റെ പുറകില്‍ നിന്ന് കളിയാക്കുന്നതും വീഡിയോയില്‍ ദൃശ്യമായിരുന്നു. എങ്കിലും വിദ്യാര്‍ഥികളോട് അധ്യാപകന്‍ ക്ഷമിക്കുകയും ചെയ്തിരുന്നു, അതേസമയം, വിദ്യാര്‍ഥികള്‍ക്കെതിരെ കോളേജ് അധികൃതര്‍ നിയമനടപടിയെടുത്തിരിക്കുകയാണ്.
ഇപ്പോഴിതാ വിഷയത്തില്‍ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.
മഹാരാജാസില്‍ പഠിച്ചാല്‍ ആരും മഹാരാജാക്കന്‍മാരാവുന്നില്ല. അങ്ങിനെ വല്ല വിചാരവുമുണ്ടെങ്കില്‍ അത് കൈയ്യില്‍ വെച്ചാല്‍ മതിയെന്നും ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.
അയാള്‍ അപമാനിക്കപ്പെട്ടിട്ടുണ്ട്..അതിന് ഇനി വേറെ തെളിവുകള്‍ ഒന്നും വേണ്ടാ..ആ മനുഷ്യന്‍ ഇപ്പോഴും പറയുന്നത് തെറ്റ് ബോധ്യപ്പെട്ട് തെറ്റ് ചെയ്തവര്‍ ക്ലാസ്സിലേക്ക് തിരിച്ചുവരണം എന്നാണ്…ആ ക്ലാസ്സിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും ആ മനുഷ്യനോട് മാപ്പ് പറയണം.
തെറ്റ് കണ്ട് മിണ്ടാതിരുന്നവരും കുറ്റക്കാരാണ്. ഈ വിഷയത്തെ കക്ഷി രാഷ്ട്രിയവല്‍കരിക്കുകയല്ല. മറിച്ച് മനുഷ്യത്വവല്‍കരിക്കുകയാണ്. ആ മനുഷ്യത്വം നിങ്ങള്‍ പ്രകടിപ്പിച്ചാല്‍ അതാണ് കേരളം കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വലിയ രാഷ്ട്രിയം. ആ മനുഷ്യനോടുള്ള മാപ്പ് നിങ്ങളെ വലിയവരാക്കും. മഹാരാജാസിന്റെ അന്തസ്സ് ഉയര്‍ത്തുമെന്നും ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു
ഹരീഷ് പേരടിയുടെ കുറിപ്പ്:
മഹാരാജാസില്‍ പഠിച്ചാല്‍ ആരും മഹാരാജാക്കന്‍മാരാവുന്നില്ല…അങ്ങിനെ വല്ല വിചാരവുമുണ്ടെങ്കില്‍ അത് കൈയ്യില്‍ വെച്ചാല്‍മതി…രണ്ട് കണ്ണിനും കാഴ്ച്ചയുണ്ടായിട്ടും ജീവിതത്തില്‍ തട്ടിതടഞ്ഞ് വീണവരുടെ ലോകത്തിരുന്നാണ്..
കാഴ്ച്ചക്ക് പരിമിതിയുള്ള ആ മനുഷ്യന്‍ ഡോക്ടറേറ്റടുത്ത് നിങ്ങളുടെ അധ്യാപകനായത്…
അയാളുടെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്…അയാള്‍ അപമാനിക്കപ്പെട്ടിട്ടുണ്ട്..അതിന് ഇനി വേറെ തെളിവുകള്‍ ഒന്നും വേണ്ടാ…ആ മനുഷ്യന്‍ ഇപ്പോഴും പറയുന്നത് തെറ്റ് ബോധ്യപ്പെട്ട് തെറ്റ് ചെയ്തവര്‍ ക്ലാസ്സിലേക്ക് തിരിച്ചുവരണം എന്നാണ്…ആ ക്ലാസ്സിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും ആ മനുഷ്യനോട് മാപ്പ് പറയണം…
തെറ്റ് കണ്ട് മിണ്ടാതിരുന്ന കുറ്റവരും കുറ്റക്കാരാണ്..ഈ വിഷയത്തെ കക്ഷി രാഷ്ട്രിയവല്‍കരിക്കുകയല്ല..മറിച്ച് മനുഷ്യത്വവല്‍കരിക്കുകയാണ് …ആ മനുഷ്യത്വം നിങ്ങള്‍ പ്രകടിപ്പിച്ചാല്‍ അതാണ് കേരളം കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വലിയ രാഷ്ട്രിയം…ആ മനുഷ്യനോടുള്ള മാപ്പ് നിങ്ങളെ വലിയവരാക്കും…മഹാരാജാസിന്റെ അന്തസ്സ് ഉയര്‍ത്തും..ഡോക്ടര്‍ പ്രിയേഷിനോടൊപ്പം..????????????
Discussion about this post