പാലക്കാട്: പാലക്കാട് മുണ്ടൂരില്‍ ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. മൈലംപുള്ളി വടക്കുംപുറം ശിവക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. രാത്രിയിലാണ് കവര്‍ച്ചയുണ്ടായത്.
രണ്ട് ഭണ്ഡാരവും കമ്പിപ്പാര ഉപയോഗിച്ച് തകര്‍ത്ത നിലയിലാണ്. പണവുമായി ക്ഷേത്രത്തിന്റെ പിന്നിലൂടെ സംഘം രക്ഷപ്പെട്ടുവെന്നാണ് കരുതുന്നത്. ഓഫിസ് മുറിയിലുള്ള അലമാരയും കുത്തിത്തുറന്നിട്ടുണ്ട്. രാവിലെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരിയാണ് കവര്‍ച്ചാ വിവരം അറിഞ്ഞത്. സംഭവത്തില്‍ കോങ്ങാട് പോലീസ് അന്വേഷണം തുടങ്ങി.
കര്‍ക്കടക മാസ പൂജ സമയത്തെ മുഴുവന്‍ കാണിക്കയും രണ്ട് ഭണ്ഡാരത്തിലായിരുന്നു. ചിങ്ങമാസ പൂജകള്‍ക്കായി നട തുറക്കുന്നതിനൊപ്പം ഭണ്ഡാരവും തുറന്ന് പണം തിട്ടപ്പെടുത്തുന്നതിനായിരുന്നു തീരുമാനം. കോങ്ങാട് പോലീസ് സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പിന്തുടര്‍ന്നുള്ള അന്വേഷണമാണ് പോലീസ് തുടങ്ങിയിട്ടുള്ളത്.