ചിറയിന്‍കീഴ്: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍. എന്നാല്‍ ഈ കേസില്‍ ഇനിയും പിടികിട്ടാത്തവരുണ്ട് എന്നാണ് പോലീസ് പറയുന്നത്. കേസിലുള്‍പ്പെട്ട രണ്ടാമനായി അന്വേഷണം നടക്കുന്നു.
ഫേസ്ബുക്ക് പേജില്‍ മുഖ്യമന്ത്രിയെ മോര്‍ഫ് ചെയ്തു തയ്യാറാക്കിയ വീഡിയോയും പ്രചരിപ്പിച്ചിരുന്നു. തട്ടുകട നടത്തിവന്നിരുന്ന പള്ളിക്കല്‍ പുലിയൂര്‍ക്കോണം കൂവക്കുഴി കുന്നുംപുറത്തുവീട്ടില്‍ മണികണ്ഠനെയാണ് എസ്ഐ എസ് നിയാസ് പിടികൂടിയത്.
നേരത്തെയും മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ മെസ്സേജുകളും ഫോണ്‍ വിളികളും വന്നിരുന്നു. ഇത്തരത്തിലുള്ള പ്രവണതകള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് പോലീസ്
Discussion about this post