ത്രിവര്‍ണ്ണ ശോഭയില്‍ തലയുയര്‍ത്തി തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രം

രാജ്യത്തിന്റെ ദേശീയ പതാകയുടെ മൂന്നു വര്‍ണ്ണങ്ങളില്‍ തെക്കേഗോപുരനട തല ഉയര്‍ത്തി നില്‍ക്കുന്നു.

തൃശൂര്‍: രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ ത്രിവര്‍ണ്ണ ശോഭയില്‍ തിളങ്ങി തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രം. ക്ഷേത്രത്തിന്റെ തെക്കേഗോപുരനടയിലാണ് ത്രിവര്‍ണ്ണ ശോഭ നല്‍കിയിരിക്കുന്നത്. രാജ്യത്തിന്റെ ദേശീയ പതാകയുടെ മൂന്നു വര്‍ണ്ണങ്ങളില്‍ തെക്കേഗോപുരനട തല ഉയര്‍ത്തി നില്‍ക്കുന്നു.

സ്വാതന്ത്ര്യദിന ആഘോഷത്തിനോട് അനുബന്ധിച്ച് ശ്രീ വടക്കുംനാഥ ക്ഷേത്രം തെക്കേ ഗോപുരം ത്രിവര്‍ണ പതാക രൂപത്തില്‍ വൈദ്യുത അലങ്കാരം തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോക് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. ഓണം വരെ ദീപ അലങ്കാരം തുടരും.

Exit mobile version