കടലില്‍ കുളിക്കുന്നതിനിടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു; യുവാവിന്റെ മൃതദേഹം കിട്ടി

തിരുവനന്തപുരം: വര്‍ക്കല കടലിലിറങ്ങി ഫോട്ടോ എടുക്കുന്നതിനിടെ തിരയില്‍പെട്ട് യുവാവിനെ കാണാതായ യുവാവിന്റെ മൃതദേഹം കിട്ടി. ആന്ധ്രാ സ്വദേശി വാര്‍ഷികിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 22വയസായിരുന്നു.

കടലില്‍ കുളിക്കുന്നതിനിടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ അടിയൊഴുക്കില്‍പെട്ട് കാണാതാവുകയായിരുന്നു. ഇന്നലെയായിരുന്നു അപകടം. ഇന്നലെ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും മൃതദേഹം കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് ഇന്ന് മൃതദേഹം കിട്ടുകയായിരുന്നു.

Exit mobile version