അരീക്കല്‍ വെള്ളച്ചാട്ടം കാണാന്‍ എത്തിയ സ്ത്രീകളെ കടന്നു പിടിച്ച പോലീസുകാരന്‍ അറസ്റ്റില്‍

ബൈജുവെന്ന മറ്റൊരു പോലീസുകാരനും പിടിയിലായിരുന്നുവെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല.

എറണാകുളം: രാമമംഗലത്ത് സ്ത്രീകളെ കടന്നു പിടിച്ചെന്ന പരാതിയില്‍ പോലീസുകാരനെ അറസ്റ്റ് ചെയ്തു. അരീക്കല്‍ വെള്ളച്ചാട്ടം കാണാന്‍ എത്തിയ സ്ത്രീകളോടാണ് പോലീസുകാരന്‍ അപമര്യാദയായി പെരുമാറിയത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളിലും വൈറലാണ്.

അതേസമയം, ബൈജുവെന്ന മറ്റൊരു പോലീസുകാരനും പിടിയിലായിരുന്നുവെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. ഇവര്‍ മദ്യപിച്ചിരുന്നു. യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ തടഞ്ഞുവച്ച പ്രതികളെ രാമമംഗലം പോലീസെത്തി കസ്റ്റഡിയില്‍ എടുത്തു.

പ്രതി വെള്ളച്ചാട്ടം കാണാനെത്തിയ മറ്റു സ്ത്രീകളോടും മോശമായി പെരുമാറിയിരുന്നു. ഇത് പരാതി കൊടുത്ത സ്ത്രീകള്‍ കണ്ടിരുന്നു. പിന്നീടാണ് ഇവര്‍ക്കു നേരെയും മോശം പെരുമാറ്റമുണ്ടായത്. ഇതോടെയാണ് ഇവര്‍ പ്രതികരിച്ചത്. ആദ്യം പോലീസില്‍ പരാതി നല്‍കിയെങ്കിലും ഒത്തു തീര്‍പ്പിനാണ് പോലീസുകാര്‍ ശ്രമിച്ചത്. പക്ഷെ യുവതികള്‍ പരാതിയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

Exit mobile version