കണ്ണൂര്‍: റോഡരികില്‍ നിര്‍ത്തിയിട്ട ലോറിക്കടിയില്‍ കിടന്നുറങ്ങിയ യുവാവിന് ദാരുണാന്ത്യം. കണ്ണൂര്‍ ധര്‍മ്മശാലയിലാണ് സംഭവം.തൃശൂര്‍ സ്വദേശി സജീഷ് ആണ് മരിച്ചത്. ഡ്രൈവര്‍ ലോറി മുന്നോട്ടെടുത്തതോടെ സജീഷ് അതിനടിയില്‍പ്പെടുകയായിരുന്നു.
ഇന്നലെ രാത്രി ഒന്‍പതരയോടെയായിരുന്നു സംഭവം. ലോറിക്കടിയില്‍ ഉറങ്ങിയ സജേഷിന്റെ കാലുകള്‍ക്ക് മുകളിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു. സജീഷ് ലോറിക്കടിയില്‍ കിടന്നുറങ്ങുന്നത് ഡ്രൈവര്‍ കണ്ടിരുന്നില്ല.
ദൂരദര്ശന് കേന്ദ്രത്തിനു സമീപത്തുവച്ചായിരുന്നു അപകടം സംഭവിച്ചത്. ഉടന്‍ പരിയാരം മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും സജീഷിന്റെ ജീവന് രക്ഷിക്കാനായില്ല. ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു സജേഷ്.
Discussion about this post