‘എഐ ക്യാമറ പദ്ധതി ഇന്ത്യയ്ക്ക് മാതൃക’ ; കേരള മാതൃകയില്‍ എഐ ക്യാമറകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി മഹാരാഷ്ട്ര

കേരള മാതൃകയില്‍ എഐ ക്യാമറകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി മഹാരാഷ്ട്ര.

തിരുവനന്തപുരം: കേരള മാതൃകയില്‍ എഐ ക്യാമറകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി മഹാരാഷ്ട്ര. കേരത്തില്‍ സ്ഥാപിച്ച എഐ ക്യാമറകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പഠിക്കുവാനായി മഹാരാഷ്ട്ര ട്രാന്‍സ്പോര്‍ട് കമ്മിഷണര്‍ വിവേക് ഭീമാന്‍വര്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവുമായി കൂടിക്കാഴ്ച്ച നടത്തി.


എഐ ക്യാമറ ഡിസ്ട്രിക്ട് കണ്‍ട്രോള്‍ റൂം, സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം എന്നി ഓഫീസുകള്‍ സന്ദര്‍ശിച്ച അദ്ദേഹം, ട്രാന്‍സ്പോര്‍ട് കമ്മീഷണറേറ്റില്‍ എത്തി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. തുടര്‍ന്ന് കെല്‍ട്രോണ്‍ സംഘത്തെ എഐ ക്യാമറ പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍ക്കായി മഹാരാഷ്ട്രയിലേക്ക് ക്ഷണിച്ചു. എ ഐ കാമറ പദ്ധതി ഇന്ത്യക്ക് തന്നെ മാതൃകയായി മാറിയെന്ന് ശ്രീ വിവേക് ഭീമാന്‍വര്‍ അറിയിച്ചു.

അതേസമയം, അന്യ സംസ്ഥാനങ്ങളില്‍ നിന്നും ലഭിക്കുന്ന ഇത്തരം അംഗീകാരങ്ങള്‍ എ ഐ ക്യാമറ പദ്ധതിയുടെ വിജയമായി കണക്കാക്കാമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.

Exit mobile version