തിരുവനന്തപുരം: ഏതെങ്കിലും ഒരു പ്രത്യേകവിഭാഗത്തിനായി സ്വാതന്ത്ര്യം ചുരുക്കപ്പെടാന്‍ പാടില്ലെന്നും എല്ലാവര്ക്കും അവകാശപ്പെട്ടതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മുന്നോട്ടുള്ള യാത്രയില്‍ ഒരുമയും മതനിരപേക്ഷതയും ശാസ്ത്രചിന്തയുമെല്ലാം ഏറെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അവയെ പിറകോട്ടടിപ്പിക്കാനുള്ള നീക്കങ്ങളെ മുളയിലേ നുള്ളണമെന്നും അപ്പോള്‍ മാത്രമെ സ്വാതന്ത്ര്യം കൂടുതല്‍ അര്‍ഥപൂര്‍ണമാകുകയുള്ളുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ മനുഷ്യരെയും തുല്യരായിക്കണ്ടും സമൂഹത്തിന്റെ ആകെ പ്രശ്നങ്ങളെ ഒറ്റക്കെട്ടായി പരിഹരിച്ചുമാണ് കേരളം പലകാര്യങ്ങളിലും രാജ്യത്തിനാകെ മാതൃകയായിത്തീരുന്നതെന്നും നമ്മുടെ ഒരുമയും മതനിരപേക്ഷതയും ശാസ്ത്രചിന്തയും എല്ലാം അതിന് ഉപകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മുന്നോട്ടുള്ള നമ്മുടെയാത്രയില്‍ അവയെ എല്ലാം കൂടതുല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. ആയുര്‍ദൈര്‍ഘ്യം, വരുമാനം, സാക്ഷരത എന്നീകാര്യങ്ങളില്‍ രാജ്യം ഏറെ മെച്ചപ്പെട്ടിരിക്കുന്നുവെന്നും ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക സൈനിക ശക്തികളുടെ പട്ടികയില്‍ ഇന്ന് ഇന്ത്യയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post