കൊച്ചി: രാജ്യം ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയില്‍ ജനങ്ങള്‍ക്ക് വന്‍ ഓഫറുമായി കൊച്ചി മെട്രോ. ആഗസ്റ്റ് 15ന് മെട്രോ യാത്രക്കായുള്ള പരമാവധി ടിക്കറ്റ് നിരക്ക് 20 രൂപ ആയിരിക്കും. അതായത് ആഗസ്റ്റ് പതിനഞ്ചിന് 30, 40, 50, 60 രൂപ ടിക്കറ്റുകള്‍ക്ക് യഥാക്രമം 10,20,30,40 രൂപ വീതം യാത്രക്കാര്‍ക്ക് ഇളവ് ലഭിക്കും.
മിനിമം ടിക്കറ്റ് നിരക്ക് പത്ത് രൂപയായി തുടരും. അന്നേദിവസം രാവിലെ ആറ് മണി മുതല്‍ രാത്രി 11 മണി വരെ ഈ നിരക്കുകള്‍ തുടരും. പേപ്പര്‍ ക്യൂ ആര്, ഡിജിറ്റല്‍ ക്യൂആര്‍, കൊച്ചി വണ്‍ കാര്‍ഡ് എന്നിവയ്ക്ക് ഈ ഇളവുകള്‍ ലഭിക്കും.
കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ക്യാഷ്ബാക്ക് ആയാണ് ഇളവ് ലഭിക്കുക. ദിവസവും കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ആശ്വാസമാണ് ഈ വാര്‍ത്ത.
Discussion about this post