രജനികാന്ത് ചിത്രം ജയിലര്‍ ആണ് സോഷ്യലിടത്തെ പ്രധാന ചര്‍ച്ചാവിഷയം. നെല്‍സണ്‍ ദിലീപ് കുമാര്‍ രജനീകാന്തിനെ നായകനാക്കി ഒരുക്കിയ ചിത്രത്തില്‍ വില്ലനായി വിനായകന്‍ ആണ് എത്തിയത്. സൂപ്പര്‍ താരത്തിനൊപ്പം നില്‍ക്കുന്ന വില്ലന് മാസ് കൈയ്യടിയാണ് ലഭിക്കുന്നത്.
അതേസമയം വിനായകനെതിരെ ഹേറ്റ് കാമ്പയിനും ഒരു പക്ഷം ശ്രമിക്കുന്നുണ്ട്.
വിനായകനെതിരെ ഹേറ്റ് കാമ്പയിന്‍ നടത്താന്‍ ശ്രമിച്ച യുവതിയെ എയറിലാക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
‘ഇയാളുള്ള സിനിമ ഞാനും എന്റെ കുടുംബവും കാണില്ല’ എന്ന് പറഞ്ഞ് വേള്‍ഡ് മലയാളി സര്‍ക്കിളില്‍ യുവതി പങ്കുവച്ച ഫേസ്ബുക് പോസ്റ്റാണ് ഇപ്പോള്‍ എയറിലായിരിക്കുന്നത്. ജയിലര്‍ സിനിമയുടെ പോസ്റ്റര്‍ ചേര്‍ത്തുകൊണ്ടാണ് യുവതി ഫേസ്ബുക് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
ഈ അക്കൗണ്ട് ഫേക്ക് ആണെന്നും വിനായകനെതിരെ ഹേറ്റ് കാമ്പയിന്‍ നടത്താന്‍ വേണ്ടി മറ്റാരോ ഇത് ഉപയോഗിക്കുന്നതാണെന്നുമാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത്. സിനിമ കണ്ടെന്നും സിനിമ സൂപ്പറാണെന്നുമാണ് പോസ്റ്റിന് താഴെ വന്ന എല്ലാ കമന്റുകളും പറയുന്നത്.
‘കാണരുത് നെഞ്ച് പൊട്ടും അത്രക്ക് കട്ടക്ക് രജനിയ്ക്ക് മുകളില്‍ വിനായകന്‍’ എന്നാണ് മറ്റൊരാള്‍ ഈ പോസ്റ്റിന് കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, ചരിത്ര വിജയം തന്നെയാണ് നെല്‍സന് ജയിലര്‍ സമ്മാനിച്ചിരിക്കുന്നത്. കേരളത്തിലെ തിയേറ്ററുകളില്‍ വരെ ഇപ്പോഴും നിറഞ്ഞ പ്രേക്ഷക പ്രീതിയോടെയാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്.