തിരുവനന്തപുരം: ഇന്നുമുതല്‍ സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്തുതുടങ്ങും. 3200 രൂപ വീതമാണ് ലഭിക്കുക. മെയ്, ജൂണ്‍ മാസങ്ങളിലെ പെന്‍ഷനാണ് വിതരണം ചെയ്യുന്നത്.
ആഗസ്റ്റ് മാസം 23നു മുമ്പ് പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അറുപത് ലക്ഷത്തോളം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പെന്‍ഷന്‍ വിതരണത്തിനായി 1762 കോടി രൂപ ധനവകുപ്പ് അനുവദിച്ചു.
സാമൂഹ്യസുരക്ഷാ പെന്‍ഷന് 1550 കോടിയും ക്ഷേമനിധി ബോര്‍ഡുകള്‍ക്ക് 212 കോടിയുമാണ് നല്‍കിയത്. സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ അര്‍ഹരില്‍ 26.74 ലക്ഷം പേര്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. ശേഷിക്കുന്നവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നല്‍കും.
Discussion about this post