മനാമ: ബാല്‍ക്കണിയില്‍ നിന്ന് വീണ് മലയാളി വിദ്യാര്‍ഥിക്ക് ബഹ്‌റൈനില്‍ ദാരുണാന്ത്യം. കണ്ണൂര്‍ പഴയങ്ങാടി മുട്ടം വെള്ളച്ചാല്‍ സ്വദേശി ഷജീറിന്റെ മകന്‍ സയാന്‍ അഹമ്മദ് ആണ് മരിച്ചത്.
15 വയസായിരുന്നു. ജുഫൈറിലായിരുന്നു ഷജീറും കുടുംബവും താമസിച്ചിരുന്നത്. അപ്പാര്‍ട്ട്‌മെന്റിലെ പതിനൊന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീണാണ് അപകടം സംഭവിച്ചത്.
ബഹ്റൈന്‍ ന്യൂ മില്ലേനിയം സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ആയിരുന്നു സയാന്‍. അടുത്തിടെയാണ് സയാനും കുടുംബവും ഒമാനില്‍ നിന്നും ബഹ്‌റൈനിലേക്ക് എത്തിയത്. ബഹ്റൈനില്‍ ബിസിനസ് നടത്തിവരികയായിരുന്നു ഷജീര്‍