കൊച്ചി: കൊച്ചിയില്‍ സാമ്പത്തിക തട്ടിപ്പിനിരയായി നിത്യച്ചെലവിനുപോലും പണമില്ലാതെ വിഷമിച്ച വിദേശ വനിതയ്ക്ക് സഹായഹസ്തവുമായി നടന്‍ സുരേഷ് ഗോപി. വിസ പുതുക്കാന്‍ ക്വാലലംപൂരില്‍ പോയിവരാനുള്ള വിമാനടിക്കറ്റും, വിസ പരിധി ലംഘിച്ചതിനുള്ള പിഴത്തുകയും കൈമാറി.
ലണ്ടന്‍ സ്വദേശിനിയായ എഴുപത്തിയഞ്ചുകാരി സാറാ പെനെലോപ് കോക്കിന്റെ ദുരിതാവസ്ഥ വാര്‍ത്തയായിരുന്നു. അതിന് പിന്നാലെയാണ് നടന്‍ സഹായഹസ്തവുമായി എത്തിയത്.
വിസയുടെ പരിധി അവസാനിച്ചതിനാല്‍ രാജ്യത്തിന് പുറത്തുപോയതിനുശേഷമേ പുതിയ വിസയ്ക്ക് അപേക്ഷിക്കാനാകൂ. അധികമായി ഇവിടെ തങ്ങിയതിനുള്ള പിഴയടക്കുകയും വേണം. തുടര്‍ന്ന് സുരേഷ് ഗോപി 60,000 രൂപയുടെ സഹായമാണ് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.
വിദേശത്തുള്ള സുരേഷ് ഗോപിയുടെ നിര്‍ദേശാനുസരണം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സണ്‍ പൊഡുത്താസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഖില്‍ എന്നിവരാണ് ഫോര്‍ട്ടുകൊച്ചിയില്‍ എത്തി ടിക്കറ്റ് ലാറയ്ക്ക് കൈമാറിയത്.
ലണ്ടനിലെ വീടുവിറ്റുകിട്ടിയ ഏഴരക്കോടിരൂപ തട്ടിയെടുത്തുവെന്ന സാറയുടെ പരാതിയില്‍ പള്ളുരുത്തി സ്വദേശി യഹിയ ഖാലിദിനെതിരെ ഫോര്‍ട്ടുകൊച്ചി പോലീസ് കേസെടുത്തെങ്കിലും തുടര്‍നടപടിയുണ്ടായിട്ടില്ല.