കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അപമാനിക്കുന്നയാള്‍ക്കെതിരെ പരാതി നല്‍കി ടൊവിനോ തോമസ്. തന്നെ അപകീര്‍ത്തിപ്പെടുത്തിയയാള്‍ക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ് നടന്‍. നടന്റെ പരാതിയില്‍ എറണാകുളം പനങ്ങാട് പോലീസ് കേസെടുത്തു.
ഇന്‍സ്റ്റാഗ്രാമിലൂടെ തന്നെ ആക്ഷേപിച്ചെന്നു ചൂണ്ടിക്കാട്ടി ഡിസിപിക്കാണ് താരം പരാതി നല്‍കിയത്. പരാതിക്കൊപ്പം ലിങ്കും നല്‍കിയിട്ടുണ്ട്. ഇന്നലെ രാത്രിയാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. നിരന്തരം അപകീര്‍ത്തിപ്പെടുത്തുകയും മോശം പദപ്രയോഗങ്ങള്‍ നടത്തുകയും ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്. പോലീസ് അന്വേഷണം തുടങ്ങി.
നിരന്തരം മോശം പരാമര്‍ശം നടത്തി അപമാനിക്കുന്നുവെന്നാണ് പരാതിയെന്ന് പോലീസ് വ്യക്തമാക്കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തിയുടെ സ്വദേശം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭിച്ചു. ഉടന്‍ നടപടിയുണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി.
Discussion about this post