തിരുവനന്തപുരം: എഐ ക്യാമറകള്‍ക്ക് പുറമേ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ഡ്രോണ്‍ എഐ ക്യാമറകള്‍ക്കുള്ള ശുപാര്‍ശയുമായി മോട്ടോര്‍ വാഹന വകുപ്പ്. ഒരു ജില്ലയില്‍ പത്ത് ഡ്രോണ്‍ ക്യാമറകള്‍ക്കാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. 400 കോടി ചെലവ് പ്രതീക്ഷിക്കുന്ന ശുപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയിലാണ്.
ട്രാഫിക്ക് നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ നേരത്തെ സംസ്ഥാനമൊട്ടാകെ എഐ ക്യാമറകള്‍ സ്ഥാപിച്ചതിലെ ആരോപണങ്ങള്‍ കെട്ടിടങ്ങുന്നതിന് മുമ്പാണ് പുതിയ ശുപാര്‍ശ. റോഡ് നീളെ ക്യാമറയുണ്ടെങ്കിലും ക്യാമറ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങള്‍ മനസിലാക്കി വാഹന യാത്രക്കാര്‍ ആ ഭാഗത്തെത്തിയാല്‍ കൃത്യമായി ജാഗ്രത പാലിക്കുന്നുണ്ട്. ക്യാമറ ഇല്ലാത്ത സ്ഥലങ്ങളില്‍ നിയമ ലംഘനങ്ങളും നടക്കുന്നുമ്മുണ്ട്്.
ഇതിനെതിരെയാണ് പുതിയ സംവിധാനം കൊണ്ടു വരാന്‍ ഒരുങ്ങുന്നത്. ഡ്രോണില്‍ ഘടിപ്പിച്ച ഒരു ക്യാമറയില്‍ തന്നെ വിവിധ നിയമലംഘനങ്ങള്‍ പിടികൂടും വിധത്തിലാണ് പുതിയ സംവിധാനം ഒരുക്കുന്നത്. അതേസമയം, 232 കോടി മുടക്കിയാണ് നിലവില്‍ റോഡ് നീളെ ക്യാമറകള്‍ സ്ഥാപിച്ചിട്ടിുള്ളത്.
Discussion about this post