ആലപ്പുഴ: നെഹ്റു ട്രോഫി വള്ളം കളിയില്‍ ജലരാജാവായി നാലാം തവണയും പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ വീയപുരം ചുണ്ടന്. അലനും എയ്ഡന്‍ കോശിയും ക്യാപ്റ്റന്മാരായ വീയപുരം ആവേശ്വേജ്ജലമായ പോരാട്ടത്തിലൂടെയാണ് പുന്നമടയുടെ തിരളയിളക്കങ്ങളെ ഫോട്ടോഫിനിഷിലൂടെ കീഴടക്കിയത്. മറ്റ് നാലുചുണ്ടന്‍ വള്ളങ്ങളെ ഫൈനലില്‍ പരാജയപ്പെടുത്തി 4.21.22 മിനിറ്റിലാണ് വീയപുരം ചുണ്ടന് ഒന്നാമതെത്തിയത്.
പുന്നമടക്കായലിനെ ആവേശത്തിമിര്‍പ്പിലാക്കി നടന്ന ചുണ്ടന് വള്ളങ്ങളുടെ ഫൈനലില്‍ കുമരകം ടൗണ്‍ ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടന് രണ്ടാമതെത്തി. യുബിസി കൈനകരി തുഴഞ്ഞ നടുഭാഗം ചുണ്ടനാണ് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. കേരള പോലീസ് ക്ലബ് തുഴഞ്ഞ കാട്ടില്‍ തെക്കെതില്‍ ചുണ്ടന് നാലാമതെത്തി. ചമ്പക്കുളം 4.21.28 മിനിറ്റിലും, നടുഭാഗം ചുണ്ടന് 4.22.22 മിനിറ്റിലും കാട്ടില്‍തെക്കേതില്‍ 4.22.63 മിനിറ്റിലും ഫൈനല്‍ പൂര്‍ത്തിയാക്കി.
Discussion about this post