തിരുവനന്തപുരം: സമൂഹമാധ്യമങ്ങള്‍ വഴി വര്‍ഗീയതയും മതവിദ്വേഷവും പരത്തുന്ന രീതിയിലുള്ള പോസ്റ്റ് ഇടുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി ഡിജിപി ലോക്നാഥ് ബെഹ്റ. ഇത്തരത്തിലുള്ള പോസ്റ്റുകള്‍ക്ക് പിന്നില്‍ ഉള്ളവര്‍ക്കെതിരെ കര്‍ശന നടപടി എടുമെന്നും അദ്ദേഹം വ്യക്തമാക്കി.
വര്‍ഗീയതയും മതവിദ്വേഷവും പരത്തുന്ന ധാരാളം സന്ദേശങ്ങളും പ്രസംഗങ്ങളും വീഡിയോയും വ്യാപകമായി പ്രചരിപ്പിക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ നിര്‍ദേശം നല്‍കിയതായും ഡിജിപി പറഞ്ഞു.
സമൂഹമാധ്യമങ്ങള്‍ വഴി അല്ലാതെ വര്‍ഗീയത പരത്തിയാലും അറസ്റ്റ് ഉണ്ടാകുമെന്ന് ഡിജിപി കൂട്ടിച്ചേര്‍ത്തു. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി ഉണ്ടായ അക്രമങ്ങള്‍ക്ക് പിറകില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post