ഭര്‍ത്താവിനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം, മലയാളിയായ 32കാരിക്ക് ഷാര്‍ജയില്‍ ദാരുണാന്ത്യം

ഷാര്‍ജ: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവതിക്ക് ഷാര്‍ജയില്‍ ദാരുണാന്ത്യം. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിനി ചേരത്തൊടി ശരണ്യയാണ് മരിച്ചത്.

മുപ്പത്തിരണ്ട് വയസ്സായിരുന്നു. ശരണ്യ ഭര്‍ത്താവ് മൃദുല്‍ മോഹനനൊപ്പം മൂന്നു വര്‍ഷത്തോളമായി ഷാര്‍ജയിലാണ് താമസം.

also read: ‘കൊണ്ടാടപ്പെടേണ്ട ചിത്രം, ഇത് വിനായകന്റെ സിനിമ’; ‘ജയിലറി’നെ പ്രശംസിച്ച് മന്ത്രി വി ശിവന്‍കുട്ടി

മൃദുല്‍ ദുബൈ കമ്പനിയില്‍ എന്‍ജിനീയറായി ജോലി ചെയ്തുവരികയായിരുന്നു. ഭര്‍ത്താവിനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ശരണ്യ കുഴഞ്ഞുവീഴുകയായിരുന്നു.

also read: മുടിവെട്ടാനെത്തിയ ആണ്‍കുട്ടികളെ വിവസ്ത്രരാക്കി ലൈംഗികാതിക്രമം, 62കാരനായ ബാര്‍ബര്‍ഷോപ്പ് ഉടമ അറസ്റ്റില്‍

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും.

Exit mobile version