ഷാര്‍ജ: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവതിക്ക് ഷാര്‍ജയില്‍ ദാരുണാന്ത്യം. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിനി ചേരത്തൊടി ശരണ്യയാണ് മരിച്ചത്.
മുപ്പത്തിരണ്ട് വയസ്സായിരുന്നു. ശരണ്യ ഭര്‍ത്താവ് മൃദുല്‍ മോഹനനൊപ്പം മൂന്നു വര്‍ഷത്തോളമായി ഷാര്‍ജയിലാണ് താമസം.
also read: ‘കൊണ്ടാടപ്പെടേണ്ട ചിത്രം, ഇത് വിനായകന്റെ സിനിമ’; ‘ജയിലറി’നെ പ്രശംസിച്ച് മന്ത്രി വി ശിവന്‍കുട്ടി
മൃദുല്‍ ദുബൈ കമ്പനിയില്‍ എന്‍ജിനീയറായി ജോലി ചെയ്തുവരികയായിരുന്നു. ഭര്‍ത്താവിനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ശരണ്യ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.
Discussion about this post