മുടിവെട്ടാനെത്തിയ ആണ്‍കുട്ടികളെ വിവസ്ത്രരാക്കി ലൈംഗികാതിക്രമം, 62കാരനായ ബാര്‍ബര്‍ഷോപ്പ് ഉടമ അറസ്റ്റില്‍

പത്തനംതിട്ട: പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം കാണിച്ച അറുപത്തിരണ്ടുകാരനായ ബാര്‍ബര്‍ ഷോപ്പ് ഉടമ അറസ്റ്റില്‍. പത്തനംതിട്ടയിലാണ് സംഭവം.

നെയ്യാറ്റിന്‍കര മണലൂര്‍ മേലേപുത്തന്‍വീട്ടില്‍ ചന്ദ്രന്‍ ആണ് അറസ്റ്റിലായത്. കഴിഞ്ഞ മെയില്‍ ആണ് കേസിനാസ്പദമായ സംഭവം. കുട്ടികള്‍ മുടിവെട്ടാനായി ഇയാളുടെ ഷോപ്പിലെത്തിയപ്പോഴായിരുന്നു സംഭവം.

also read: 3200 രൂപ വീതം 57 ലക്ഷം പേരുടെ കൈകളിലേക്ക്, ക്ഷേമ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച മുതല്‍

ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ആണ്‍കുട്ടികള്‍ മലയാലപ്പുഴ മുക്കുഴിയിലെ ചന്ദ്രന്റെ മുടിവെട്ടുകടയില്‍ എത്തിയത്. കുട്ടികളെ ഷോപ്പിനുള്ളിലാക്കി വാതിലടച്ച് ഇയാള്‍ വസ്ത്രങ്ങള്‍ അഴിപ്പിക്കുകയായിരുന്നു.

വിവസ്ത്രരാക്കി കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം കാട്ടുകയായിരുന്നു. കുട്ടികളുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ചന്ദ്രനെ കോടതി റിമാന്‍ഡുചെയ്തു.

Exit mobile version