കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. എംപി സ്ഥാനം പുനസ്ഥാപിച്ചതിന് ശേഷം രാഹുല്‍ ഗാന്ധി ആദ്യമായാണ് കേരളത്തിലെത്തുന്നത്. കേരളത്തില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനമാണ് ഒരുക്കിയിട്ടുള്ളത്.
വയനാട് മണ്ഡലത്തിലെത്തുന്ന രാഹുല്‍ ഗാന്ധി എം.പിക്ക് കല്‍പ്പറ്റയില്‍ വന്‍ സ്വീകരണം നല്‍കും. കെ.പി.സി.സി സംഘടിപ്പിക്കുന്ന പരിപാടിയില്‍ കാല് ലക്ഷത്തോളം പ്രവര്‍ത്തകര്‍ അണിനിരക്കും. വൈകീട്ട് മൂന്നരയ്ക്ക് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന പൗരസ്വീകരണ ചടങ്ങില്‍ കൈത്താങ്ങ് പദ്ധതി പ്രകാരം നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം രാഹുല്‍ ഗാന്ധി എം.പി നിര്‍വഹിക്കും.
ഞായറാഴ്ച രാവിലെ 11ന് മാനന്തവാടി നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ കാന്‍സര്‍ സെന്ററിന്റെ എച്ച്.ടി കണക്ഷന് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. വൈകീട്ട് ആറരക്ക് തിരുവമ്പാടി കോടഞ്ചേരിയിലെ കമ്യൂണിറ്റി ഡിസബിലിറ്റി മാനേജ്മെന്റ് സെന്ററിന്റെ ശിലാസ്ഥാപനവും രാഹുല്‍ ഗാന്ധി നിര്‍വഹിക്കും. രാത്രിയോടെ കരിപ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങും.
Discussion about this post