പുതുപ്പള്ളിയിൽ സ്ഥാനാർത്ഥിയെ പാർട്ടി തീരുമാനിക്കും; സ്ഥാനമോഹമില്ല; പ്രചാരണത്തിനിറങ്ങും: അനിൽ ആന്റണി

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ ഉടനെ ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ കെ ആന്റണി. സ്ഥാനാർത്ഥി ആരാണെന്ന് പാർട്ടി തീരുമാനിക്കുമെന്നും പുതുപ്പള്ളിയിൽ സ്ഥാനാർത്ഥിയാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് അനിൽ പ്രതിതരിച്ചു.

ഇതെല്ലാം പാർട്ടി തീരുമാനിക്കേണ്ട കാര്യമാണെന്നായിരുന്നു അനിൽ ആന്റണിയുടെ മറുപടി. ‘പാർട്ടി പറയുന്ന കാര്യങ്ങൾ, പാർട്ടി പറയുന്ന ചുമതലകൾ ഞാൻ ചെയ്യുന്നു. സ്റ്റേറ്റ് കമ്മിറ്റിയുടെ യോഗം ശനിയാഴ്ച ചേരുന്നുണ്ട്. പുതുപ്പള്ളിയിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യും.’- എന്നും അദ്ദേഹം വിശദീകരിച്ചു.

ALSO READ- സിദ്ധിഖിന്റെ മരണത്തിൽ യുനാനിയെ പ്രതിക്കൂട്ടിൽ നിർത്തിയത് ഗൂഢാലോചന; ജനാർദ്ദനൻ പറഞ്ഞത് വളച്ചൊടിച്ചു: യുനാനി മെഡിക്കൽ അസോസിയേഷൻ

കൂടാതെ, സ്ഥാനാർത്ഥി ആരായാലും താൻ പുതുപ്പള്ളിയിൽ ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും അനിൽ ആന്റണി കൂട്ടിച്ചേർത്തു.

Exit mobile version