‘വൈദ്യുതി ലൈന്‍ താഴ്ന്നാണ് കിടക്കുന്നത്, കര്‍ഷകന്‍ കുറ്റക്കാരന്‍ അല്ല’; വാഴത്തോട്ടം സന്ദര്‍ശിച്ച് കൃഷിമന്ത്രി

വാഴ വെട്ടി നശിപ്പിച്ചതു പോലുളള സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ വൈദ്യുതി വകുപ്പുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് കൃഷിമന്ത്രി ഉറപ്പു നല്‍കി.

കൊച്ചി: വാരപ്പെട്ടിയില്‍ കെഎസ്ഇബി കര്‍ഷകന്റെ 406 വാഴകള്‍ വെട്ടി നശിപ്പിച്ച സ്ഥലം സന്ദര്‍ശിച്ച് കൃഷി മന്ത്രി പി പ്രസാദ്. വാഴ വെട്ടി നശിപ്പിച്ചതു പോലുളള സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ വൈദ്യുതി വകുപ്പുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് കൃഷിമന്ത്രി ഉറപ്പു നല്‍കി. വെട്ടി നശിപ്പിച്ച കൃഷിയിടവും കര്‍ഷകന്‍ തോമസിനെയും കൃഷിമന്ത്രി സന്ദര്‍ശിച്ചു. കൂടുതല്‍ നഷ്ടപരിഹാരം വേണമെന്ന തോമസിന്റെ ആവശ്യം പരിഗണിക്കാം എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

രാവിലെ എട്ട് മണിയോടെയാണ് കൃഷി മന്ത്രി പി പ്രസാദ് വാരപ്പെട്ടിയിലുള്ള തോമസിന്റെ സ്ഥലം സന്ദര്‍ലിച്ചത്. അതേസമയം, നാട്ടുകാര്‍ പ്രധാനമായും മൂന്ന് കാര്യങ്ങളാണ് മന്ത്രിയെ അറിയിച്ചത്. വൈദ്യുത ലൈന്‍ താഴ്ന്ന് പേകുന്നത് വിലയ അപകടത്തിന് സാധ്യതയുണ്ട്, ഇതിന് താഴേ ഏത് കൃഷി ചെയ്യാമെന്ന് വ്യക്തമായ പരിശീലനം ലഭിക്കുന്നില്ല, മുന്നറിയിപ്പില്ലാതെ ഉദ്യോഗസ്ഥര്‍ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തികള്‍ വലിയ നഷ്ടം ഉണ്ടാക്കുന്നു എന്നീ കാര്യങ്ങളാണ് നാട്ടുകാര്‍ കൃഷി മന്ത്രിയെ അറിയിച്ചത്.

ഈ മൂന്ന് പ്രശ്‌നത്തിനും പരിഹാരം കാണുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. ലൈനുകള്‍ താഴ്ന്ന് പോകുന്നത് ശ്രദ്ധയില്‍ പെട്ടെന്ന് കൃഷിമന്ത്രി അറിയിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ കെഎസ്ഇബിയുമായി ആലോചിച്ച് നടപടി എടുക്കുമെന്നും കൃഷിമന്ത്രി വ്യക്തമാക്കി.

Exit mobile version