തൃശൂര്‍: തൃശ്ശൂരില്‍ ഭാര്യയെ ഭര്‍ത്താവ് കമ്പിപ്പാര കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. കൊലപാതകത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തര്‍ക്കവും, വീട്ടമ്മയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയവുമാണെന്ന് ഭര്‍ത്താവ് പോലീസിനോട് പറഞ്ഞു.
തൃശൂര്‍ ചേറൂരില്‍ ഉണ്ണികൃഷ്ണന് എന്നയാള്‍ ആണ് ഭാര്യ കല്ലടിമൂല സ്വദേശിനി സുലി എന്ന 46കാരിയെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. മൂന്നു ദിവസം മുമ്പാണ് ഉണ്ണികൃഷ്ണന് ഗള്‍ഫ് ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയത്.
വെള്ളിയാഴ്ച രാത്രി സുലി ഉറങ്ങിക്കിടക്കുമ്പോള്‍ ഉണ്ണികൃഷ്ണന് കമ്പിപ്പാര കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. വിദേശത്തുനിന്നും ഭാര്യയുടെ പേരില്‍ അയച്ച ഒരു കോടിയിലധികം രൂപ കാണാനില്ലായിരുന്നു. ഇതൊന്നും കൂടാതെ ഭാര്യയ്ക്ക് മൂന്നു ലക്ഷത്തിലധികം രൂപ കടവുമുണ്ട്. അതിനിടെ ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന വിവരവും ലഭിച്ചതായും ഇക്കാര്യങ്ങളെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നതായും ഉണ്ണികൃഷ്ണന് പൊലീസിന് മൊഴി നല്കി.
ഈ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഉണ്ണിക്കൃഷ്ണന് പറഞ്ഞു. ഇതിനുശേഷം വിയ്യൂര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പൊലീസ് വീട്ടിലെത്തിയപ്പോള്‍ സുലി കിടപ്പുമുറിയില്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു. ദമ്പതികള്‍ക്ക് ഒരു മകനുണ്ട്.
Discussion about this post