കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലത്തിന്റെ കസ്റ്റഡി കാലാവധി പൂര്‍ത്തിയായി. പ്രതി റിമാന്റില്‍ തുടരും. കുഞ്ഞിനെ കൊന്നതില്‍ മാപ്പ് ചോദിക്കുന്നതായ് കോടതിയില്‍ കഴിഞ്ഞ ദിവസം ഹാജരാക്കിയ പ്രതി ആലം പറഞ്ഞു.
പ്രതി അസ്ഫാക് ആലത്തിനെ ആലുവ സബ് ജയിലിലേക്ക് മാറ്റി. തെളിവുകള്‍ ലഭിക്കുന്ന മുറയ്ക്ക് ആവശ്യമെങ്കില്‍ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതേസമയം പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുന്ന തരത്തിലായിരിക്കും കുറ്റപത്രം സമര്‍പ്പിക്കുക. രണ്ടു വട്ടം തെളിവെടുപ്പടക്കം പഴുതടച്ചുള്ള അന്വേഷണമാണ് അന്വേഷണ സംഘം നടത്തിയത്.
Discussion about this post