കൊച്ചി: കലൂരിലെ അപ്പാർട്ട്മെന്റിൽ യുവതിയെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്. ചങ്ങനാശ്ശേരി സ്വദേശിയായ രേഷ്മ(27)യെ സുഹൃത്ത് കൂടിയായ പ്രതി നൗഫൽ (31) വിളിച്ചുവരുത്തി കൊല ചെയ്യുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തൽ. തന്നെ കുറിച്ച് സുഹൃത്തുക്കളോട് മോശം കാര്യങ്ങൾ രേഷ്മ പറഞ്ഞു പരത്തുന്നു എന്ന സംശയമാണ് കൃത്യത്തിലേക്ക് പ്രതിയെ നയിച്ചത്. ഇയാൾ മയക്കുമരുന്നിന് അടിമയാണെന്ന സംശയവുമുണ്ട്.
പ്രതിയുടെ ഫോണിൽനിന്ന് പോലീസിന് ലഭിച്ചത് കൊലപാതകത്തിന് മുൻപുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ്. പോലീസിന് ലഭിച്ചതായാണ് വിവരം. കൊലപാതകത്തിന് മുൻപ് പ്രതി യുവതിയെ വിചാരണ ചെയ്തതായും ഇതെല്ലാം ഫോണിൽ പകർത്തിയെന്നുമാണ് പോലീസ് പറയുന്നത്.
രേഷ്മയെ വകവരുത്താനായി തന്നെ ഉറച്ചാണ് പ്രതി താൻ കെയർടേക്കറായി ജോലിചെയ്യുന്ന അപ്പാർട്ട്മെന്റിലേക്ക് യുവതിയെ വിളിച്ചുവരുത്തിയത്. രേഷ്മയും നൗഷിദും ഏറെനാളായി പരിചയമുള്ളവരാണ്. മുറിയിലെത്തിയ രേഷ്മയെ നൗഷാദ് ചോദ്യംചെയ്യുകയായിരുന്നു. സുഹൃത്തുക്കളോട് എന്തിന് തന്നെക്കുറിച്ച് മോശംകാര്യങ്ങൾ പറഞ്ഞു, എന്ത് കൂടോത്രമാണ് ചെയ്തത് തുടങ്ങിയ ചോദ്യങ്ങളാണ് പ്രതി ചോദിക്കുന്നത്.
പക്ഷെ, അങ്ങനെയൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു രേഷ്മയുടെ മറുപടി. പ്രതിയുടെ ആരോപണങ്ങളെല്ലാം രേഷ്മ നിഷേധിക്കുന്നുണ്ട്. പ്രതിയുടെ ചോദ്യങ്ങൾക്കിടയിൽ രേഷ്മ കരയുകയായിരുന്നു. അവസാനം കരഞ്ഞുകൊണ്ട് ‘എന്നാൽ തന്നെ കൊന്നോളൂ’ എന്നും രേഷ്മ വീഡിയോയിൽ പറയുന്നതായാണ് വിവരം.
ALSO READ- ഇടുക്കിയിൽ കിടപ്പുരോഗിയായ അമ്മയുടെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ
അതേസമയം, പ്രതി കൃത്യം നടത്താൻ ഉപയോഗിച്ച ആയുധം പോലീസ് സമീപത്തെ വീട്ടുവളപ്പിൽ നിന്നും പോലീസ് കണ്ടെത്തി. വ്യാഴാഴ്ച വൈകിട്ട് നടത്തിയ തെളിവെടുപ്പിലാണ് അപ്പാർട്ട്മെന്റിന് സമീപത്തെ വീട്ടുവളപ്പിൽനിന്ന് കത്തി ലഭിച്ചത്.
കൊലപാതകത്തിന് ശേഷം പ്രതി കത്തി സമീപത്തെ വീട്ടുവളപ്പിലേക്ക് വലിച്ചെറിയുകയായിരുന്നു. രേഷ്മയെ ബുധനാഴ്ച രാത്രി പത്തുമണിയോടെ കലൂരിലെ ഓയോ റൂംസ് അപ്പാർട്ട്മെന്റിൽവെച്ചാണ് പ്രതി കുത്തിക്കൊലപ്പെടുത്തിയത്.
ബഹളവും കരച്ചിലും കേട്ട് സംശയം തോന്നിയ സമീപവാസികളാണ് പോലീസിനെ വിവരമറിയിച്ചത്. പോലീസെത്തി മുറിയിൽ പരിശോധന നടത്തിയപ്പോൾ യുവതിയെ കുത്തേറ്റനിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് സംശയം തോന്നി കെയർടേക്കറായ നൗഷിദിനെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ ഫോൺ പരിശോധിച്ചതോടെയാണ് കുറ്റകൃത്യം ചെയ്തത് നൗഷാദാണെന്ന് തെളിഞ്ഞത്.
കൊലപാതകത്തിന് ശേഷം കൃത്യം നടത്തിയത് മറ്റാരെങ്കിലുമാണെന്ന് വരുത്തിതീർക്കാനാണ് പ്രതി ലക്ഷ്യമിട്ടത്. എന്നാൽ, ആദ്യഘട്ടത്തിൽ തന്നെ പോലീസിന് നൗഷാദിനെ പോലീസ് സംശയിക്കുകയായിരുന്നു.
Discussion about this post