കോട്ടയം: ദയവുചെയ്ത് മണ്മറഞ്ഞുപോയ തന്റെ പിതാവിനെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് മകനും പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ചാണ്ടി ഉമ്മന്‍. പിതാവിന്റെ മരണാനന്തര ചടങ്ങു പോലും ഇതുവരെ തീര്‍ന്നിട്ടില്ലെന്നും ചാണ്ടി ഉമ്മന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ പുണ്യാളനാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പ്രതികരിക്കുകയായിരുന്നു ചാണ്ടി ഉമ്മന്‍.
പിതാവിനെ കുറിച്ച് ഒന്ന് ഓര്‍ക്കാന്‍പോലും ഇതുവരെ സമയം കിട്ടിയിട്ടില്ല. അദ്ദേഹത്തെക്കുറിച്ച് ആര് എന്തു പറഞ്ഞാലും താന്‍ ഇപ്പോള്‍ പ്രതികരിക്കാനില്ല. അദ്ദേഹത്തെ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കരുതെന്നു മാത്രമാണ് അഭ്യര്‍ഥനയെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
also read: ഇടുക്കിയിൽ കിടപ്പുരോഗിയായ അമ്മയുടെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ
‘ഇവിടെ തെരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യം നിങ്ങള്‍ക്കറിയാം. ഞാന്‍ ഒരു വിവാദത്തിനുമില്ല. ആര് എന്തു പറഞ്ഞാലും ഞങ്ങള്‍ക്ക് ആരോടും യാതൊരു പ്രശ്നവുമില്ല. എന്റെ പിതാവ് എന്നെ സംബന്ധിച്ച് ആരാണെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിനെതിരായ പ്രചാരണങ്ങളില്‍ ആരോടും ഒന്നും പറയാനില്ല. ദയവു ചെയ്ത് വിവാദമാക്കരുതെന്ന അഭ്യര്ഥനയാണ് എനിക്കുള്ളത്. മണ്പറഞ്ഞുപോയ ഒരാളെ അങ്ങനെയൊരു വിവാദത്തില്‍ ഉള്‍പ്പെടുത്തരുത്’- ചാണ്ടി ഉമ്മന്‍ പറഞ്ഞു.
Discussion about this post